തൃശൂർ നഗരഹൃദയത്തിൽ ചുരുങ്ങിയത് 100 വർഷം പഴക്കമുള്ള രണ്ട് പള്ളികളേയുള്ളൂ അതിൽ ഒന്ന് ചെട്ടിയങ്ങാടി പള്ളി.. മറ്റൊന്ന് കൊക്കാല മുസ്ലിം ജുമാ മസ്ജിദ്…സുന്നി മുസ്‌ലിംകൾക്കിടയിൽ പൊതുവെ നാല് കര്മശാസ്ത്രങ്ങൾ (പ്രാർത്ഥന തുടങ്ങിയ കാര്യങ്ങളിൽ നാല് പണ്ഡിതരുടെ സമാന- വ്യത്യസ്ത വീക്ഷണങ്ങൾ, ശൈലികൾ) പിന്തുടരുന്നു അതിൽ കേരളത്തിൽ ഭൂരിപക്ഷം വരുന്ന മലയാളി മുസ്‌ലിംകൾക്കിടയിൽ ‘ഷാഫി’ ചിന്താസരണി പിന്പറ്റുന്നു .കൊക്കാല പള്ളി ഈ വിഭാഗത്തിനുള്ളതാണ്….തമിഴ് മുസ്ലിങ്ങൾ ആയ റാവുത്തർ മുസ്ലിങ്ങൾ, ഡെക്കാനിൽ നിന്നും വന്ന ഉറുദു സംസാരിക്കുന്ന ദഖ്നി(പഠാണി) മുസ്ലിങ്ങൾ ഇവർ ഹനഫി ചിന്താ സരണി പിന്പറ്റുന്നു..ഇവരുടേതാണ് ചെട്ടിയങ്ങാടി പള്ളി…രണ്ട് നൂറ്റാണ്ടിന്റെ പഴമ അവകാശപ്പെടാവുന്ന ഈ പള്ളി കൊച്ചിരാജാക്കന്മാർ വിശിഷ്യാ ശക്തൻ തമ്പുരാൻ അനുവദിച്ചു നൽകിയ ഭൂമിയിൽ ആണ് സ്‌ഥിതി ചെയ്യുന്നത് ….ശക്തൻ തന്റെ കോട്ടയ്ക്കകത്ത് സ്ഥാനം നൽകിയ രണ്ട് അഹിന്ദു ആരാധനാലയങ്ങൾ ആണ് ചെട്ടിയങ്ങാടി ജുമാ മസ്ജിദും ,മാർത്ത മറിയം സുറിയാനിപ്പള്ളിയും…ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്ന തെരുവിൽ ഒരു കാലത്ത് തുണി,പുകയില,എണ്ണ തുടങ്ങിയ കച്ചവടങ്ങൾ ചെയ്തു വന്ന തമിഴ് റാവുത്തർ മുസ്ലിങ്ങളും ടിപ്പുവിനോടൊപ്പം പടയാളികളായി വന്ന ദഖ്നികൾക്കും കൂടിയുള്ളതാണ് ചെട്ടിയങ്ങാടി ഹനഫി പള്ളി.തൃശൂരിന്റെ സ്വന്തം പുലികളിയുടെ ഉദ്ഭവവുമായി ഈ പള്ളിക്ക് ബന്ധം കല്പിക്കുന്നുണ്ട്……ഇപ്പോഴും ഈ പള്ളി അതിന്റെ പാരമ്പര്യ തനിമയിൽ നില നിൽക്കുന്നു….നഗരത്തിലാണെങ്കിൽ കൂടി വിശാലമായ വളപ്പിൽ ആണ് പള്ളി സ്ഥിതി ചെയ്യുന്നത്.ജനബാഹുല്യം നിമിത്തം പള്ളി ചെറുതാണെങ്കിലും അതിന്റെ തനിമ വികലമാക്കാതെ അനുബന്ധമായി സൗകര്യങ്ങൾ ഏര്പെടുത്തിയിട്ടുണ്ട്