നിലവിലെ  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുള്ള വ്യക്തിത്വം  മുന്‍മന്ത്രി ടി കെ ഹംസയാണ്.  കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്ത്  നടന്ന തെരഞ്ഞടുപ്പില്‍  ടി കെ ഹംസയുടെ പേര് പിടിഎ റഹിം എംഎല്‍എ നിര്‍ദേശിക്കുകയും കെ എം എ റഹിം പിന്താങ്ങുകയും ചെയ്തത് പ്രകാരമാണ് അദേഹം തെരഞ്ഞടുക്കപ്പെട്ടത്.

വഖഫ് ബോര്‍ഡ് അംഗങ്ങളായ പി ഉബൈദുല്ല എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, അഡ്വ.എം ഷറഫുദ്ദീന്‍, റസിയ ഇബ്രാഹിം, വി എം രഹ്ന എന്നിവര്‍ പങ്കെടുത്തു. . പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് റഷീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായുള്ള കമ്മിറ്റി നിലവില്‍ വന്നത്. അഞ്ചുവര്‍ഷമാണ് വഖഫ് ബോര്‍ഡിന്റെ കാലാവധി.