ഇസ്ലാം മത വിശ്വാസികളുടെ ആരാധനാസ്ഥലമാണ് മസ്ജിദ് അഥവാ മുസ്ലിം പള്ളി.. മസ്ജിദ് എന്നാല്‍ സാഷ്ടാംഗം ചെയ്യാനുള്ള സ്ഥലം എന്നാണ് ഭാഷാര്‍ത്ഥം. ജുമുഅ മസ്ജിദ്, എന്നും പറയാറുണ്ട്. ജുമുഅ എന്ന വാക്കിന്റെ അറബി ഭാഷാഅര്ഥം ഒരുമിച്ച് കൂടുക എന്നതാണ്. ജുമുഅ നമസ്കാരം നടക്കുന്നത് വെള്ളിയാഴ്ചകളില്‍ ഉച്ചക്കാണ്. അന്നേ ദിവസം മസ്ജിദുകളില്‍ ഖുതുബ നടക്കുന്നു. ജുമുഅ ഖുതുബ നടത്തുന്ന ആളിനെ ഖതീബ് എന്ന് വിളിക്കുന്നു. ജുമുഅ നമസ്കാരം ഉള്ള മുസ്ലിം ആരാധനാലയത്തെ ജുമുഅ മസ്ജിദ് എന്നു വിളിക്കുന്നു.( ചില സ്ഥലങ്ങളില്‍ ജുമുഅ നമസ്കാരം ഇല്ലാത്ത ചെറിയ മസ്ജിദുകളും ഉണ്ട് ) നമസ്കാരം – സ്വലാത്ത് നടക്കുന്ന സ്ഥലം എന്നതിനു പുറമെ, അറിയിപ്പുകേന്ദ്രമായും മതവിദ്യാഭ്യാസകേന്ദ്രമായും മസ്ജിദ് ഉപയോഗിക്കപ്പെടുന്നു. ഇമാം പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കുന്നു. ലോകത്തില്‍ ഏറ്റവും അധികം മസ്ജിദുകള്‍ ഉള്ള രാജ്യം ഭാരതം ആണ്.
പേരിനു പിന്നില്‍
അറബിഭാഷയില്‍ (സജദ) എന്നാല്‍ സാഷ്ടാംഗം(സുജൂദ്) ചെയ്യുക എന്നാണര്‍ത്ഥം. ഇതിന്റെ നാമരൂപമാണ് സാഷ്ടാംഗം ചെയ്യുന്ന സ്ഥലം എന്നര്‍ത്ഥമുള്ള മസ്ജിദ്. പുരാതന അരാമിക് ഭാഷയിലും ഈ പദം ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം.
മസ്ജിദ് പല ഭാഷകളിലും പലപേരിലാണ് അറിയപ്പെടുന്നത്. ഈജിപ്തുകാര്‍ ജ എന്നത് ഗ എന്നാണ് ഉച്ചരിക്കാറുള്ളത്. ആയതിനാല്‍ മസ്ഗിദ് എന്നു പറയുന്നു. ഈ മസ്ഗിദ് ആണത്രേ ഇംഗ്ലീഷില്‍ മസ്ക്ക് അഥവാ മൊസ്ക്ക്(Mosque) ആയത് എന്നു കരുതുന്നു. സ്പാനിഷുകാര്‍ മെസ്ക്വിറ്റ (mezquita) എന്നും വിളിക്കുന്നു.. യൂറോപ്യന്മാര് മസ്ജിദുകളെ പണ്ടുകാലത്ത് മൊസെയ്ഖ്, മസ്കി, മോസ്കി, മോസ്കേഹ് എന്നൊക്കെയാണ് വിളിച്ചിരുന്നത്. പിന്നീട് ഇവ മോസ്കായി മാറുകയാണുണ്ടായത്.
ചരിത്രം
ഇന്ന് മിനാരങ്ങളും താഴികക്കുടങ്ങളും തുറന്ന പ്രദേശങ്ങളും അടങ്ങുന്ന മസ്ജിദുകള്‍ ലോകമെമ്പാടും കാണാമെങ്കിലും ഇസ്ലാമിന്റെ ആദ്യകാലത്തെ പള്ളികള്‍ വളരെ ലളിതമായ ശൈലിയിലുള്ളതായിരുന്നു. പ്രവാചകന്റെ മസ്ജിദ് (മസ്ജിദുന്നബവി) ഈന്തപ്പനയോല മേഞ്ഞതും താഴെ ചരല് വിരിച്ചതും ആയിരുന്നു. പിന്നീട് ഒരുപാട് പ്രദേശങ്ങള്‍ ഇസ്ലാമിന്റെ കീഴില്‍ വരികയും പ്രാദേശികമായ ഇസ്ലാമിക വാസ്തുവിദ്യ വികസിക്കുകയും വ്യതസ്ഥ ശൈലിയിലുള്ള മസ്ജിദുകള്‍ ഉണ്ടാവുകയും ചെയ്തു.
നിര്‍മ്മാണ ശൈലി
മിനാരങ്ങളും താഴികക്കുടങ്ങളും അടങ്ങുന്ന ഇസ്ലാമിക വാസ്തുവിദ്യ പ്രകടമാക്കുന്നവയാണ് സാധാരണ പള്ളികള്‍. കേരളത്തിലെ മിക്കവാറും എല്ലാ പുരാതന മസ്ജിദുകളിലും കേരളീയ വാസ്തുകലയാണ് കാണുപ്പെടുന്നത്. പലരീതിയിലുള്ള വാസ്തുശൈലികള്‍ പള്ളികളില്‍ കാണാമെങ്കിലും എല്ലാ മസ്ജിദുകളിലും പൊതുവായി കാണപ്പെടുന്ന ചില കാര്യങ്ങളുണ്ട്.
നമസ്കാരസ്ഥലം
നമസ്കാരത്തിനായി അണിയായി നില്‍ക്കാനുള്ള സൗകര്യമുള്ള സ്ഥലമാണിത്.
മിഹറാബ്
നമസ്കാരത്തിനായി ഇമാം നേതൃത്വം നല്കുന്ന സ്ഥലം. മക്കയ്ക്കഭിമുഖമായി(ഖിബല) നിലകൊള്ളുന്ന മിഹ്റാബ് ശബ്ദം പ്രതിഫലിക്കന്‍ അര്‍ധവൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്.
മിംബര്‍
വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ ദിനങ്ങളിലും ഇമാം ഖുതുബ ഓതാന്‍ ഉപയോഗിക്കുന്ന പ്രസംഗപീഠത്തെയാണ് മിംബര്‍ എന്നു പറയുന്നത്.
ഹൗദ്
നമസ്കാരത്തിനായി അംഗശുദ്ധി (വുദു) വരുത്തുവാന്‍ ഉപയോഗിക്കുന്ന കൃത്രിമ തടാകം. ആധുനികകാലത്ത് മസ്ജിദുകളില്‍ വ്യാപകമായി പൈപ്പുകളും ഉപയോഗിച്ചുവരുന്നു.