എറണാകുളം ജില്ല ജമാത്ത് കൗണ്‍സില്‍ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും പെരുമ്പാവൂര്‍ ടൗണ്‍ ജുമാമസ്ജിദ് പ്രസിഡന്റുമായ ഹാജി ടി എച് മുസ്തഫയെ ആദരിച്ചു.പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന കുന്നത്തുനാട് താലൂക്ക് മഹല്ല് സംഗമത്തില്‍ പണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ഉപഹാരങ്ങള്‍ നല്‍കി.ബെന്നി ബഹന്നാന്‍ എം പി, പി പി തങ്ക്ച്ചന്‍, മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി തുടങ്ങയവര്‍ മുസ്തഫയെ ആദരിച്ചു സംസാരിച്ചു.

2022 ഡിസംബർ 30 ന് പെരുമ്പാവൂരിൽ നടന്ന മഹല്ല് സംഗമത്തിൽ ജമാഅത്ത് കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് വി എം ്അലിയാര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്‌ക്കര്‍ കണ്ടന്തറ സ്വാഗതം പറഞ്ഞു.ട്രഷറല്‍ കമാല്‍ റഷാദി മുസ്തഫ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തി.